വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണം എന്നാണ് താന്‍ പറഞ്ഞതെന്നും ഐ ആര്‍ പി സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി സേവനം നല്‍കിവരുന്നുണ്ട്, അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്
ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.
അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താൽപര്യക്കാർ എല്ലായ്പ്പോഴും പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.
നായനാരെ പോലെ കരുത്തനായിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് വഴി അദ്ദേഹത്തിനോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിക്കോ ഒരു മാറ്റവും വരില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
നാടിന്‍റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സിപിഎം– ആർഎസ്എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.